ഇന്ധന വിലയില്‍ വര്‍ധനവ്;ഒരു ലിറ്റര്‍ പെട്രോളിന് 17 പൈസ വര്‍ധിച്ചു

തിരുവനന്തപുരം: ദീര്‍ഘനാളുകള്‍ക്കുശേഷം സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 17 പൈസ വര്‍ധിച്ച് 78.80 രൂപയായി. ഡീസലിന് 12 പൈസ വര്‍ധിച്ച് 72.26 രൂപയായി. തുടര്‍ച്ചയായി രണ്ട് ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതിരുന്നതിനു ശേഷമാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടായത്.

Top