യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു

fuel

അബുദാബി: യുഎഇയില്‍ 2021 നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഞായറാഴ്ച ദേശീയ ഇന്ധന വില നിര്‍ണയ കമ്മിറ്റിയാണ് ഞായാറാഴ്ച പുതിയ വില നിലവാരം പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നു മുതല്‍ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നുണ്ട്.

സൂപ്പര്‍ 98 പെട്രോളിന് 2.80 ദിര്‍ഹമായിരിക്കും നവംബര്‍ മാസത്തെ വില. ഒക്ടോബറില്‍ ഇത് 2.60 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള 2.49 ദിര്‍ഹത്തില്‍ നിന്ന് 2.69 ദിര്‍ഹമായി വില വര്‍ദ്ധിക്കും.

ഇ-പ്ലസ് 91 പെട്രോളിന് ഇപ്പോള്‍ 2.42 ദിര്‍ഹമാണ് വിലയെങ്കില്‍ നവംബറില്‍ 2.61 ദിര്‍മായി ഉയരും. ഡീസല്‍ വില അടുത്തമാസം 2.81 ദിര്‍ഹമായി ഉയരും. ഇപ്പോള്‍ 2.51 ദിര്‍ഹമാണ് ഡീസലിന്റെ വില.

 

 

Top