ഇന്ധനവില താഴേയ്ക്ക് ; പെട്രോളിന് 31 പൈസയും ഡീസലിന് 37 പൈസയും കുറഞ്ഞു

PETROLE

തിരുവനന്തപുരം : ഇന്ധനവിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 31 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കുറഞ്ഞത്.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 75.14 രൂപയും ഡീസലിന് 71.59 രൂപയുമാണ്. കൊച്ചില്‍ പെട്രോള്‍ വില 73.83 രൂപയും ഡീസല്‍ വില 70.23 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 74.15 രൂപയാണ്. ഡീസലിന് 70.56 രൂപയുമാണ് വില.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ കാരണം.

Top