പതിമൂന്നാം ദിവസവും ഇന്ധന വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു

petrole

കൊച്ചി: പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. 13ാം ദിവസമാണ് ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്. ഏപ്രില്‍ 24നായിരുന്നു അവസാനമായി ഇന്ധന വിലയില്‍ മാറ്റം ഉണ്ടായത്. ഡീസലിന് 19 പൈസ വരെയും പെട്രോളിനു 14 പൈസ വരെയുമാണ് അന്ന് കൂട്ടിയത്.

തിരുവനന്തപുരത്ത് 78.61 രൂപ, കൊച്ചിയില്‍ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയില്‍ 78.03 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ കൊച്ചിയില്‍ 70.43 രൂപ, കൊല്ലത്ത് 71.14 രൂപ, തിരുവനന്തപുരത്ത് 71.52 രൂപ, കോഴിക്കോട്ട് 70.53 രൂപ, പാലക്കാട്ട് 70.79 രൂപ എന്നിങ്ങനെയാണു വില.

Top