ഇന്ധനവിലയ്ക്ക് ഇന്നും വര്‍ധനവ്; കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു

petrol

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ കോഴിക്കോടും പെട്രോള്‍ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് ഞായറാഴ്ചത്തെ വില.

തിരുവനന്തപുരത്ത് പെട്രോളിന് 101രൂപ 49 പൈസയും, ഡീസലിന് 95രൂപ 94 പൈസയുമായി വില ഉയര്‍ന്നു. ഇന്ന് വില വര്‍ധിച്ചതോടെ എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ലീറ്ററിന് 100രൂപ കടന്നു. കൊച്ചി നഗരത്തില്‍ പെട്രോളിന് 99രൂപ 74പൈസയും ഡീസലിന് 94രൂപ 28 പൈസയുമാണ് വില. ഈ മാസം മാത്രം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത് രണ്ടാം തവണയാണ്.

Top