സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിച്ചു

fuel-pump

കൊച്ചി: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂട്ടി. ഡീസല്‍ വിലയും സെഞ്ച്വറിയടിക്കാനുള്ള കുതിപ്പിലാണ്. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോളിന്റെ വില 102 രൂപ 19 പൈസയായി. ഡീസലിന് 96.1 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 100.42 രൂപയായി. ഡീസലിന് 96.11 രൂപയായി. കോഴിക്കോട്ട് പെട്രോള്‍ വില 100.68 രൂപയായി. ഡീസല്‍ വില 94.71 രൂപയുമായി. വരും ദിവസങ്ങളിലും ഇന്ധനവില കൂട്ടിയേക്കുമെന്നാണ് സൂചന. പാചകവാതക വിലയും കൂട്ടിയേക്കും. മെയ് നാല് മുതല്‍ ഇന്ധനവില കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല.

Top