പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി

petrole

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 40 പൈസയും ഡീസലിന് 13 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ഇന്ധന വിലയില്‍ കുറവുണ്ടാകുന്നത്.

ഇന്ധന വില കുറഞ്ഞതോടെ ഡല്‍ഹിയില്‍ പെട്രോളിന് 81.99 രൂപയും ഡീസലിന് 75.36 രൂപയുമായി. മുംബൈയില്‍ പെട്രോളിന് 87.46 രൂപയും ഡീസലിന് 79.00 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.33 രൂപയും ഡീസലിന് 80.64 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 83.85 രൂപയും ഡീസലിന് 79.11 രൂപയുമായിട്ടുണ്ട്.

Top