ഇന്ധന വില ഉയരുന്നു; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് അശോക് ഗെലോട്ട്

ASHOK-GHELOT

ന്യൂഡല്‍ഹി: ഇന്ധന വില ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെലോട്ട്. കേന്ദ്ര സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ന്നെന്നും, വില റോക്കറ്റ് പോലെയാണ് കുതിച്ച് ഉയരുന്നതെന്നും, എന്നിട്ടും ഈ വിഷയത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ഗെലോട്ട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് ദേശവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. മേയ് 26നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി ഇന്ധനവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.87 രൂപയും ഡീസലിന് 68.08 രൂപയുമാണ് വില.

Top