2018 അവസാനത്തോടെ ഇന്ധനവിലയിലും കുറവ് ; പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയും കുറഞ്ഞു

crude oil

കൊച്ചി: 2018 അവസാനത്തോടെ പെട്രോള്‍ വിലയിലും വന്‍ കുറവ്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോള്‍ ഇന്ധനവില. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിന് പിന്നാലെ എണ്ണകമ്പനികളും വില കുറച്ചിരുന്നു. ഇതോടെയാണ് പെട്രോള്‍ വില കേരളത്തില്‍ 70 എന്ന് നിലയിലെത്തിയത്.

ഇതിനിടെ 2 ദിവസം മാത്രമാണ് നേരിയ തോതില്‍ വില ഉയര്‍ന്നത്. ഡീസല്‍ വില 9 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ്. ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന് 25 പൈസയും കുറഞ്ഞിരുന്നു. ഇന്ന് പെട്രോളിന് 21 പൈസയും ഡീസലിന് 24 പൈസയുമാണു കുറഞ്ഞത്. കൊച്ചി നഗരത്തിലെ ഇന്നത്തെ പെട്രോള്‍ വില 70.65 രൂപ, ഡീസലിന് 66.34 രൂപയുമാണ്.

Top