ഇന്ധന വില വീണ്ടും താഴേയ്ക്ക് ; പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയും കുറഞ്ഞു

petrol

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78.54 രൂപയും ഡീസലിന് 75.27 രൂപയുമായി.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.17 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 73.84 രൂപയുമാണ്. കോഴിക്കോട്ട് പെട്രോള്‍ വില 77.51 രൂപയും ഡീസല്‍ വില 74.19 രൂപയുമാണ്.

എന്നാല്‍ ആഗോള വിപണിയില്‍ ക്രൂഡ് വില 30 ശതമാനം ഇടിഞ്ഞെങ്കിലും ഇന്ത്യയില്‍ ഇന്ധനവില പത്തു ശതമാനം പോലും കുറഞ്ഞിട്ടില്ല.

Top