രണ്ട് ദിവസത്തിനുശേഷം ഇന്ധന വിലയില്‍ വീണ്ടും കുറവ്

petrol

തിരുവനന്തപുരം: രണ്ട് ദിവസത്തിനുശേഷം ഇന്ധന വില വീണ്ടും കുറഞ്ഞു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 73.67 രൂപയും ഡീസലിന് 69.23 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 72.39 രൂപയായി. ഡീസലിന് 67.92 രൂപയുമാണ് വില.

Top