ഇ​ന്ധ​ന വി​ല​യി​ല്‍ വീ​ണ്ടും കുറവ് ; പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയും

petrole

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഇന്നും കുറവ്. പെട്രോളിന് 0.18 രൂപയും ഡീസലിന് 0.16 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഡല്‍ഹിയില്‍ ഇതോടെ പെട്രോള്‍ ലിറ്ററിന് 77.10 രൂപയും ഡീസലിന് 71.93 രൂപയുമായി.

ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടാകുന്ന ഇടിവാണ് ഇന്ധന വില കു റയാന്‍ കാരണം. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 80.44 രൂപയും ഡീസലിന് 77.14 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ വില 79.04 രൂപയായി. ഡീസലിന് 75.68 രൂപയും.

Top