ആശ്വാസമായി ഇന്ധനവിലയില്‍ കുറവ്; സംസ്ഥാനസര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന് കേന്ദ്രം

fuel-pump

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആശ്വാസമായി ഇന്ധനവില കുറച്ചു. രണ്ടു രുപ അമ്പതു പൈസ വീതമാണ് കുറച്ചത്. നികുതിയിനത്തില്‍ ഒരു രുപ അമ്പതു പൈസയും കുറയ്ക്കും. പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ന്നത് ജനങ്ങളെ വളരെയധികം വലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വില കുറയ്ക്കുവാന്‍ തീരുമാനമായത്.

എക്‌സൈസ് തീരുവ ഒന്നര രുപ കുറയ്ക്കുമെന്ന് കേന്ദ്രധനമന്ത്രിയാണ് അറിയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളും നികുതി കുറയ്ക്കണമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

എണ്ണവില ഓരോ ദിവസവും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു.

Top