നല്‍കിയത്‌ നക്കാപ്പിച്ച ഇളവ്; ശക്തമായ സമരമെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ യുഡിഎഫ് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍.

പെട്രോള്‍, ഡീസല്‍ വിലക്കുറവ് പോരെന്നും നക്കാപ്പിച്ച ഇളവാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റേത് ജനവിരുദ്ധ നിലപാടാണ്.

എറണാകുളം സമരരീതി കോണ്‍ഗ്രസിന്റെ പ്രതിഷേധ രീതിയല്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top