ഇന്ധനവില വില കുറയ്ക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനം എടുക്കും: കുമാരസ്വാമി

Kumaraswamy.

ബംഗളൂരു: ഇന്ധന വില കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും വില കുറയ്ക്കുന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. പെട്രോളിനും ഡീസലിനും രണ്ട് രൂപ കുറയ്ക്കുവാനാണ് സർക്കാർ നീക്കം.

ഇന്ധന വിലയിൽ സംസ്ഥാനം ചുമത്തുന്ന മുല്യവർധന നികുതി (വാറ്റ്) കുറയ്ക്കുന്നതിനാണ് പദ്ധതി. കഴിഞ്ഞ ദിവസമാണ് ആന്ധ്രാ പ്രദേശും രാജസ്ഥാനും ഇന്ധന വിലയിൽ ചുമത്തിയിരുന്ന വാറ്റിൽ കുറവു വരുത്തിയത്. തുടർന്ന് സംസ്ഥാനങ്ങളിൽ രണ്ട് രൂപയുടെയും രണ്ടര രൂപയുടെയും കുറവാണ് ഉണ്ടായത്.

Top