തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധനവില വര്‍ധിച്ചു; പെട്രോള്‍ 17 പൈസ, ഡീസല്‍ 23 പൈസ

petrol

തിരുവനന്തപുരം: 19 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 23 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.52 രൂപയായി. ഡീസല്‍ ലിറ്ററിന് 70.56 രൂപയാണ് വില.

കര്‍ണാടക വോട്ടെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവിലയില്‍ വര്‍ധനവുണ്ടായതെന്ന് ശ്രദ്ധേയമായ കാര്യമാണ്. കഴിഞ്ഞ മാസം 24ന് ദിവസേനയുണ്ടാകുന്ന വില മാറ്റം നിര്‍ത്തിവെച്ചിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂടുന്നതിനാല്‍ ഇനിയും ഇന്ധനവില കൂടിയേക്കാം.

Top