കേരളത്തില്‍ ഇന്ധനവില സെഞ്ച്വറിയിലേക്ക്…

FUEL PRICE

കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. ഇതൊടെ തിരുവനന്തപുരം ജില്ലയില്‍ 97.29 രൂപ പെട്രോളിനും ഡീസലിന് 92.62 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 95.41 രൂപയും ഡീസലിന് 90.85 രൂപയുമാണ് വില.

കൊവിഡും ലോകാഡൗണും കൊണ്ട് സാമ്പത്തികമായി പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് ഇന്ധനവില വര്‍ധനവ്. ഈ വര്‍ഷം മാത്രം 44 തവണ ഇന്ധന വില കൂട്ടി. വെറും നാലു തവണ മാത്രമാണ് പൈസ കുറച്ചത്. രാജ്യത്തിലെ പലയിടങ്ങളിലും ഇന്ധനവില കുതിക്കുകയാണ്.

Top