ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്; കൊച്ചിയിലും ഡീസലിന് 100 രൂപ പിന്നിട്ടു

fuel-pump

തിരുവനന്തപുരം: ജനങ്ങള്‍ക്ക് തിരിച്ചടി നല്‍കി ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസല്‍ വില 100 കടന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ആറര രൂപയിലേറെയാണ് ഒരു മാസത്തിനിടെ ഡീസലിന് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 108.44 ഉം ഡീസല്‍ വില 102.10 ഉം ആണ്. കൊച്ചിയില്‍ ഡീസലിന് 100.22 രൂപയും പെട്രോളിന് 106. 40 രൂപയുമാണ്. കോഴിക്കോട് ഡീസല്‍ 100.42 ഉം പെട്രോള്‍ വില 106.71 ഉം ആയി ഉയര്‍ന്നു.

Top