പിടിവിട്ട് കുതിച്ച് ഇന്ധനവില; തിരുവനന്തപുരം നഗരത്തിലും ഡീസൽ വില നൂറ് കടന്നു

fuel-pump

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില നൂറ് കടന്നു. ഒരു ലിറ്റര്‍ ഡീസലിന് തിരുവനന്തപുരത്ത് 100.23 രൂപയാണ് ഇന്നത്തെ വില. കൊച്ചിയില്‍ 98.33 രൂപയും കോഴിക്കോട് 98.66 രൂപയുമാണ് വില. പെട്രോളിന് തിരുവനന്തപുരത്ത് 106.70 പൈസയും കൊച്ചിയില്‍ 104.72 രൂപയുമാണ് വി, കോഴിക്കോട് 104. 94 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില.

18 ദിവസത്തിനിടെ സംസ്ഥാനത്ത് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 രൂപ 29 പൈസയുമാണ് വര്‍ധിച്ചത്. അതേസമയം, പെട്രോള്‍ വില രാജ്യത്ത് വിവിധ സ്ഥലങ്ങളില്‍ 110 രൂപയ്ക്ക് മുകളിലെത്തി. സംസ്ഥാനത്ത് 106 രൂപയ്ക്ക് മുകളിലാണ് പെട്രോള്‍ വിലയുള്ളത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് പ്രാദേശിക ഇന്ധന വില കുതിക്കാന്‍ കാരണമാകുന്നുവെന്നാണ് എണ്ണകമ്പനികളുടെ വാദം.

Top