ഡീസല്‍ വില കൂട്ടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

fuel

ന്യൂഡല്‍ഹി: രാജ്യത്ത് ഡീസലിന് വീണ്ടും വില വര്‍ധിപ്പിച്ചു. ലിറ്ററിന് 26 പൈസയാണ് കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ 94.05 രൂപയാണ് ഡീസല്‍ വില. രണ്ട് ദിവസത്തിനിടെ 48 പൈസയാണ് കൂട്ടിയത്.

കൊച്ചിയില്‍ പെട്രോള്‍ വില 101.48 രൂപയായി തുടരുന്നു. ഇതിന് മുന്‍പ് ജൂലൈ പതിനഞ്ചിനായിരുന്നു ഡീസല്‍ വില അവസാനമായി കൂട്ടിയത്. മെയ് നാല് മുതല്‍ ജൂലൈ പതിനേഴ് വരെ 9.14 രൂപയാണ് ഡീസലിന് വര്‍ധിപ്പിച്ചത്. പെട്രോളിന് 11.44 രൂപയും കൂട്ടിയിരുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.

Top