പെട്രോള്‍ ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു

കൊച്ചി: ജനങ്ങള്‍ കൊവിഡിലും ലോക്ഡൗണിലും നട്ടംതിരിയുമ്പോള്‍ കേന്ദ്രം ഇന്ധനവില വര്‍ധിപ്പിക്കുന്നു. ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും ഇന്നും ഇന്ധനവില വര്‍ധിപ്പിച്ചു. പെട്രോളിനു 25 പൈസയും ഡീസലിനു 37 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. 95.66 രൂപയാണ് കൊച്ചിയിലെ ഇന്ന് പെട്രോള്‍ വില ഡീസലിന് 91.13 രൂപയുമാണ്.

തിരുവനന്തപുരത്ത് പെട്രോളിന് 97.54 രൂപയും ഡീസലിന് 92.90 രൂപയുമാണ്. 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇന്ധനവില നൂറ് കവിഞ്ഞു. പ്രീമിയം പെട്രോളിന് കേരളത്തിലും പലയിടത്തും നൂറിന് മുകളിലാണ് വില.

Top