ഇന്ധന വില കുതിക്കുന്നു; മുംബൈയില്‍ പെട്രോള്‍ വില 90 കടന്നു

petrol

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില വര്‍ധനവ് മാറ്റമില്ലാതെ തുടരുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 22 പൈസ വര്‍ധിച്ച് 83.40ല്‍ എത്തിയപ്പോള്‍ ഡീലസിന് 21 പൈസ വര്‍ധിച്ച് 74.63 രൂപയായി.

വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന്റെ വില 90 കടന്ന് കുതിക്കുകയാണ്. മുബൈയില്‍ പെട്രോളിനും ഡീസലിനും 22 പൈസ വീതമാണ് വര്‍ധിച്ചത്. ഇതോടെ ഇവയുടെ വില യഥാക്രമം 90.75 ഉം 79.23 ഉം ആയി.

പ്രളയശേഷം സംസ്ഥാനത്തെ ഇന്ധന ഉപയോഗത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. ഡീസല്‍ ഉപയോഗത്തില്‍ 10 മുതല്‍ 15 ശതമാനംവരെ കുറവ് വന്നു. ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുന്നവരുടെ എണ്ണം വലിയ അളവില്‍ കുറഞ്ഞെന്നാണ് പമ്പുടമകള്‍ പറയുന്നത്. പെട്രോള്‍ പമ്പുകളില്‍ ഇന്ധനവില പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌പ്ലേ ബോര്‍ഡുകളില്‍ മൂന്നക്ക സംഖ്യ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഒരുക്കുന്നുമുണ്ട്.

Top