രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്ക് ഇന്നും വര്‍ദ്ധിച്ചു

fuel-pump

ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാരന് തിരിച്ചടിയായി ഇന്ധനവിലക്കയറ്റം തുടരുന്നു. പ്രതിദിനം 30 പൈസയോളം പെട്രോളിനും ഡീസലിനും വര്‍ദ്ധിക്കുന്നത് ഇന്നും ആവര്‍ത്തിക്കുകയാണ്. പെട്രോള്‍ ലിറ്ററിന് 35 പൈസ വര്‍ദ്ധിച്ചപ്പോള്‍ ഡീസലിന് 37 പൈസയാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 111.29 രൂപയായി. കോഴിക്കോട് 109.52 ആണ് പെട്രോള്‍ വില. ഡീസലിന് തിരുവനന്തപുരത്ത് 104.98 ആണ് ലിറ്ററിന് വില.

രാജ്യതലസ്ഥാനത്ത് പെട്രോളിനും ഡീസലിനും 35 പൈസ വീതമാണ് കൂടിയത്. 108.99 രൂപയാണ് ഡല്‍ഹിയില്‍ പെട്രോള്‍ വില. ഡീസലിന് 97.72 രൂപയും. മുംബയില്‍ പെട്രോള്‍ 114.81 രൂപയും ഡീസലിന് 105.86 രൂപയുമായി.

അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ന്ന വിലയാണ് രാജ്യത്ത് പെട്രോള്‍ വില ഉയര്‍ന്ന് നില്‍ക്കാന്‍ കാരണം. രാജ്യത്ത് ഏറ്റവുമധികം പെട്രോളിന് വിലയുളളത് രാജസ്ഥാനിലെ ഗംഗാനഗറിലാണ്. ഇവിടെ ലിറ്ററിന് 120 രൂപ കടന്നിരിക്കുകയാണ്.

Top