ഇന്ധന വില വര്‍ധന: സംസ്ഥാനത്ത് നാളെ വാഹന പണിമുടക്ക്

harthal

തിരുവനന്തപുരം: അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത്  നാളെ വാഹന പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമര സമിതിയുടെ അറിയിപ്പ്.കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും പണിമുടക്കിൽ  സഹകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

പണിമുടക്ക്  മുന്നിൽ കണ്ട്  കെടിയും കാലടി സംസ്‌കൃത സര്‍വകലാശാലയും നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി വൈസ് ചാൻസലേഴ്സ് അറിയിച്ചു. എസ്എസ്എല്‍സി- ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകളില്‍ ഇന്നു തീരുമാനമുണ്ടാകും.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ

 

Top