രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ദ്ധിപ്പിച്ചു

fuel-pump

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. സംസ്ഥാനത്ത് ഡീസല്‍ വില നൂറ് രൂപയ്ക്ക് തൊട്ടടുത്തെത്തി. ഇന്ന് ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസല്‍ വില 99 രൂപ 47 പൈസയായി. അതേസമയം, തിരുവനന്തപുരത്ത് പെട്രോള്‍ വില 106 രൂപ കടന്നു. 106.06 രൂപയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോള്‍ വില.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 104.10 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസല്‍ 97 രൂപ 57 പൈസയായി. കോഴിക്കോട് പെട്രോള്‍ വില 104.32 രൂപയും ഡീസല്‍ വില 97.91 രൂപയുമാണ്. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

Top