ഇന്ധനവില ഇന്നും വര്‍ദ്ധിച്ചു

fuel-pump

കൊച്ചി: ഇന്ധനവില ഇന്നും കൂടി. ഡീസലിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പ്രെടോളിന് 102.72 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 95.85 രൂപയും. കോഴിക്കോട് പെട്രോളിന് 102.84 രൂപയാണ് പെട്രോളിന്. ഡീസലിന് 95.99 രൂപ. തിരുവനന്തപുരത്ത് പെട്രോള്‍ വില 104.63 രൂപയാണ്. ഡീസലിന് 95.99 രൂപയും.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതിനു പിന്നാലെയാണ് രാജ്യത്ത് ഇന്ധന വില വീണ്ടും കുതിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ ഇത് ഏഴാംതവണയാണ് ഡീസല്‍ വില കൂട്ടുന്നത്. രാജ്യത്ത് പ്രകൃതിവാതക വിലയില്‍ 62 ശതമാനം വര്‍ധനയുണ്ടായി. ഇതോടെ സിഎന്‍ജി വിലയും വര്‍ധിക്കും.

Top