ഇന്ധനവില വര്‍ധനവ്; കേന്ദ്രവും ജിഎസ്ടി കൗണ്‍സിലും വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ദ്ധനവില്‍ ഇടപെട്ട് കേരളാ ഹൈക്കോടതി. ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനോടും ജിഎസ്ടി കൗണ്‍സിലിനോടും വിശദീകരണം തേടി ഹൈക്കോടതി. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് കേരള കാത്തലിക് ഫെഡറേഷന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപെടല്‍. മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

തുടര്‍ച്ചയായി ഉണ്ടാകുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവ് നിയന്ത്രിക്കാന്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ചിന്റെ നടപടി. ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പെട്രോള്‍, ഡീസല്‍ വിലയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വര്‍ധനവില്‍ കേന്ദ്രം നടപടി സ്വീകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Top