ഇന്ധനവില വര്‍ധന; ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ത്യ നികുതിയായി ചുമത്തുന്നത്. രാജ്യാന്തര വിപണിയില്‍ വില കുറയുമ്പോള്‍ പോലും പൊതുജനത്തിന് കൂടുതല്‍ പണം നല്‍കേണ്ട അവസ്ഥയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഇന്ധന വില വര്‍ധിപ്പിക്കുന്നത് കൊണ്ട് ചില വ്യവസായികള്‍ക്ക് മാത്രമാണ് പ്രയോജനം. ഇവര്‍ പ്രധാനമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇന്ധനത്തിന്മേലുള്ള നികുതി കുറയ്ക്കണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടു. എന്നിട്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ അതിന് തയ്യാറല്ലെന്നും അദ്ദേഹം ആരോപിച്ചു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതാണ് രാഹുല്‍.

 

Top