ഇന്ധനവില വര്‍ധനവ്; സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാര്‍

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാര്‍ സൈക്കിള്‍ ചവിട്ടി പാര്‍ലമെന്റിലെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം.പിമാരാണ് സൈക്കിളില്‍ പാര്‍ലമെന്റിലെത്തിയത്.
ചൊവ്വാഴ്ച രാവിലെ രാഹുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 17 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് ഇത്തരമൊരു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും നേതൃത്വത്തില്‍ കാര്‍ഷിക നിയമങ്ങള്‍ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജേവാല, ദീപീന്ദര്‍ സിങ് ഹൂഡ എന്നിവരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു

 

 

Top