ഇന്ധന വിലവർധന: കെഎസ്ആര്‍ടിസിയിലെ ഡീസല്‍ ബസുകള്‍ മാറ്റാന്‍ ആലോചന

തിരുവനന്തപുരം: ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ ബസുകള്‍ മാറ്റാന്‍ ആലോചന. 400 ബസുകള്‍ ഈ വര്‍ഷം എല്‍.എന്‍.ജിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. അടിക്കടി ഉണ്ടാകുന്ന ഡീസലിന്‍റെ വിലവര്‍ധനവ് കോര്‍പ്പറേഷന്‍റെ ചെലവ് വര്‍ധിപ്പിക്കുന്നു. കണ്‍സോര്‍ഷ്യം ലോണ്‍പലിശ പോലും സര്‍ക്കാര്‍ സഹായത്തിലാണ് കഴിഞ്ഞ മാസം തിരിച്ചടച്ചത്.

എല്‍.എന്‍.ജി. ഇന്ധനമാകുമ്പോഴുണ്ടാകുന്ന പ്രയോജനങ്ങള്‍ കണക്കിലെടുത്താണ് ഡീസല്‍ ബസുകള്‍ മാറ്റുന്നത്. കിഫ്ബി സഹായത്തോടെ തുടക്കത്തില്‍ 400 ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റും. ഏകദേശം 7 വര്‍ഷം കാലാവധിയുള്ള ഡീസല്‍ ബസുകളാണ് ഇതിലേക്ക് തെരഞ്ഞെടുക്കുക. ഇതു നടപ്പിലാക്കിയാല്‍ ഒരു മാസം 400 ബസിന് 1.95 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്ക്.

 

Top