രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില നാലാം ദിവസവും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതിന് പിന്നാലെ തുടര്‍ച്ചയായി നാലാമത്തെ ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് നാല്‍പത് പൈസയും ഡീസല്‍ നാല്‍പ്പത്തിയഞ്ച് പൈസയുമാണ് വര്‍ധിച്ചത്.

നാല് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 14 പൈസയും ഡീസലിന് 2 രൂപ 23 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് 73 രൂപ 40 പൈസയും ഡീസലിന് 71 രൂപ 62 പൈസയുമായി ഉയര്‍ന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിച്ചതാണ് ഇന്ധന വില കൂടാന്‍ കാരണം. എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതാണ് നിരക്ക് വര്‍ധനവിനിടയാക്കിയത്.

കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.ദീര്‍ഘകാലത്തെ അവധിക്കുശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്.

Top