ഇന്നും പെട്രോള്‍ ഡീസല്‍ വില വര്‍ധനവ്

FUEL PRICE

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍വില 98 രൂപ 97 പൈസയായി. ഡീസലിന് 94രൂപ 24 പൈസയാണ് വില. കൊച്ചിയില്‍ പെട്രോളിന് 97 രൂപ 15 പൈസയും ഡീസലിന് 92രൂപ 52 പൈസയുമാണ് നിലവിലെ നിരക്ക്.

കഴിഞ്ഞ 18 ദിവസത്തിനിടെ ഇന്ധനവില കൂട്ടുന്നത് ഇത് പത്താം തവണയാണ്. കഴിഞ്ഞ മാസം 37.6 ശതമാനമാണ് ഇന്ധന വില കൂടിയത്. ഇന്ധന വില വര്‍ധിച്ചതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഭക്ഷ്യ സാധനങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില കുതിച്ച് കയറുകയാണ്. ഈ വര്‍ധനവ് കൊവിഡ് കാലത്തും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണ്.

Top