സംസ്ഥാനത്ത് ഇന്ധനവില വില കുതിക്കുന്നു

fuel-pump

കൊച്ചി: രാജ്യത്തെ സംസ്ഥാനത്ത് പെട്രോള്‍ വില കുതിക്കുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും വര്‍ദ്ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 95 രൂപ 14 പൈസയും ഡീസല്‍ വില 90 രൂപ 55 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 96 രൂപ 74 പൈസയിലേക്കെത്തി. ഡീസല്‍ വില 92 രൂപ 04 പൈസയായി. കൊവിഡ് സാഹചര്യത്തിലും വര്‍ധിക്കുന്ന ഇന്ധനവിലയില്‍ പ്രതിക്ഷേധം ശക്തമാകുമ്പോഴും അധികൃതര്‍ മൗനം പാലിക്കുകയാണ്. ഇങ്ങനെ വില വര്‍ധിക്കുകയാണെങ്കില്‍ വൈകാതെ കേരളത്തില്‍ സെഞ്ചറി അടിക്കുമെന്നുറപ്പ്.

Top