ഇന്ധന വില വർധനവ്: വൈദ്യുത വാഹന വിപണിയിൽ ആവേശം

പെട്രോൾ, ഡീസൽ വില ദിനംപ്രതി വർധിക്കുമ്പോൾ വൈദ്യുത വാഹന വിപണിയിൽ ആവേശമേറുന്നു. വളരെ ചെറിയ ദൂരം മാത്രം പോകാൻ ഉപകരിക്കുന്നതും സാധാരണ കാറുകളുമായി ഒരു വിധത്തിലും താരതമ്യമില്ലാത്തതുമായ വാഹനങ്ങൾ എന്ന നിലയിൽനിന്ന് ഇലക്ട്രിക് കാറുകൾ വളർന്നതോടെയാണ് സ്വീകാര്യത ഉയർന്നത്.

2019 പകുതിയിൽ ഹ്യുണ്ടായ് ‘കോന’ എന്ന വൈദ്യുത എസ്‌യുവി എത്തിച്ചതോടെയുണ്ടായ ഉണർവ് കഴിഞ്ഞ വർഷം ആദ്യം ടാറ്റയുടെ ‘നെക്സോൺ ഇവി’ എത്തിയതോടെ ശക്തമായി.വിശ്വസനീയമായ 3 മോഡലുകളാണ് അങ്ങനെ വൈദ്യുത കാറുകളിലേക്ക് ഇപ്പോൾ ഇന്ത്യക്കാരെ ആകർഷിക്കുന്നത്. പെട്രോൾ, ഡീസൽ കാറുകളുടെ എൻജിൻ പോലെ തന്നെ ഉപയോക്താക്കൾക്ക് തൃപ്തികരമായ പ്രകടനം കാഴ്ചവയ്ക്കുന്നവയാണ് ഇലക്്രടിക് കാർ മോട്ടറുകളും.

നഗര ഗതാഗതത്തിന് അനുയോജ്യമായ സാങ്കേതിക പ്രത്യേകതയും ഇലക്ട്രിക് വാഹനങ്ങൾക്കുണ്ട്.പെട്രോൾ–ഡീസൽ കാറുകൾക്കു നഗരത്തിൽ ഇന്ധനക്ഷമത കുറവും ഹൈവേയിൽ കൂടുതലുമായിരിക്കും. വൈദ്യുത കാറുകൾക്കു സ്ഥിതി നേർവിപരീതവും.

Top