ഇന്ധനവില വർധന: വില കുറയ്ക്കാൻ കേന്ദ്രസര്‍ക്കാർ നീക്കം

ന്യൂഡൽഹി: ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ വില കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. എക്‌സൈസ് നികുതി കുറയ്ക്കാനുള്ള തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും.

എക്‌സൈസ് നികുതി കഴിഞ്ഞവര്‍ഷം രണ്ട് തവണ കൂട്ടിയിരുന്നു. ഇന്ധനവില കുറഞ്ഞ സമയത്തായിരുന്നു എക്‌സൈസ് നികുതി കൂട്ടിയത്. ഈ നികുതി കുറയ്ക്കാനുള്ള നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. മൂന്നംഗ ഉദ്യോഗസ്ഥ സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ധനമന്ത്രാലയവും ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.

Top