സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ധന ; ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്

petrol

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെട്രോളിന് വില വര്‍ധിച്ചു. ആറ് പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. എന്നാല്‍ ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല.

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.58 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.09 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.46 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില.

ഡല്‍ഹിയില്‍ പെട്രോളിന് 82.22 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.60 രൂപയും ഡീസലിന് 78.42 രൂപയുമാണ് വില.

Top