തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

FUEL PRICE

കൊച്ചി: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും, ഡീസലിന് 32 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് ഇന്ധനവില കൂട്ടുന്നത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 102 രൂപ 45 പൈസയും, ഡീസലിന് 95 രൂപ 54 പൈസയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 104 രൂപ 42 പൈസയും, ഡീസലിന് 97 രൂപ 45 പൈസയുമാണ് ഇന്നത്തെ വില.

കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 102.34 രൂപയും 95.35 രൂപയുമാണ്. ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടായതാണ് ഇന്ധനവില വീണ്ടും ഉയരുവാന്‍ കാരണമായത് രണ്ടാഴ്ചയ്ക്കിടെ ഇത് ആറാംതവണയാണ് ഡീസല്‍ വില കൂട്ടുന്നത്.

Top