ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: മെയ് 4ന് ശേഷം തുര്‍ച്ചയായ എട്ടാം തവണയും ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്.

പെട്രോള്‍ വില തിരുവനന്തപുരത്ത് ഇന്ന് 94 രൂപ 32 പൈസയും, കൊച്ചിയില്‍ 92 രൂപ 54 പൈസയുമാണ്. ഡീസല്‍ വില തിരുവനന്തപുരത്ത് 89 രൂപ 18 പൈസയും കൊച്ചിയില്‍ 87 രൂപ 52 പൈസയുമാണ്.

Top