രാജ്യത്ത് തുടർച്ചയായ ഇന്ധന വിലവർധന

petrol

തിരുവനന്തപുരം: തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധന വിലവർധന. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് വില 89 രൂപ 73 പൈസയാണ്. ഡീസലിന് 83 രൂപ 91 പൈസയുമാണ് വില. കൊച്ചി നഗരത്തിൽ പെട്രോൾ 88 രൂപ 10 പൈസ, ഡീസൽ 82 രൂപ 40 പൈസ നിരക്കിൽ ഇന്ധനം ലഭിക്കും.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ധനവില സർവകാല റെക്കോഡിൽ എത്തി. മുംബൈയിൽ പെട്രോൾ വില 94 രൂപ 50 പൈസയും ബംഗളൂരുവിൽ 90 രൂപ 85 പൈയും ഡൽഹിയിൽ 87 രൂപ 90 പൈസയുമാണ് വില.

Top