ഇന്ധനവില ഇന്നും കൂട്ടി; പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 117 രൂപ 19 പൈസ ആയി. ഡീസലിന് 103 രൂപ 94 പൈസയും.

കൊച്ചിയില്‍ പെട്രോള്‍ 115 രൂപ 07 പൈസ, ഡീസല്‍ 101 രൂപ 95 പൈസ. കോഴിക്കോട് പെട്രോള്‍ 115 രൂപ 36 പൈസ, ഡീസല്‍ 102 രൂപ 26 പൈസ. 17 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 10 രൂപ 88 പൈസയാണ്. ഡീസലിന് കൂട്ടിയത് 10 രൂപ 51 പൈസയുമാണ്.

Top