രണ്ടാഴ്ചക്കിടെ പത്താം തവണയും ഇന്ധനവില വര്‍ധിച്ചു

കൊച്ചി: ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. 13 ദിവസത്തിനിടെ ഇത് പത്താം തവണയാണ് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് ഇന്നത്തെ പെട്രോള്‍ വില 94.85 രൂപയാണ്. ഡീസല്‍ വില 89.76 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയാണ് വില. തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്.

Top