രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിഞ്ഞതിനാല്‍ സംസ്ഥാനത്ത് ഇന്ധന വില ഇന്നും കുറഞ്ഞു

കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിനു 41 പൈസയുടെയും ഡീസലിനു 35 പൈസയുടെയും കുറവുണ്ടായി. ഇതോടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ പെട്രോളിനു 2.84 രൂപയും ഡീസലിന് 1.73 രൂപയും കുറഞ്ഞു.

കൊച്ചിയില്‍ 81.90 രൂപയാണു പെട്രോള്‍ വില. ഡീസല്‍ വിലയാകട്ടെ 77.76 രൂപയുമായി. തിരുവനന്തപുരത്തു പെട്രോള്‍ വില 83.35 രൂപയായും ഡീസല്‍വില 79.26 രൂപയുമായപ്പോള്‍ കോഴിക്കോട് പെട്രോള്‍ വില 82.26 രൂപയും ഡീസല്‍ വില 78.12 രൂപയുമാണ്.

Top