സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി; പെട്രോളിന് 17 പൈസ കുറഞ്ഞു

petrole

തിരുവനന്തപുരം: കേരളത്തില്‍ ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. പെട്രോള്‍ ലിറ്ററിന് 17 പൈസയാണ് കുറഞ്ഞത്. പെട്രോള്‍ ലിറ്ററിന് 78.042 രൂപയും ഡീസല്‍ ലിറ്ററിന് 72.947 രൂപയുമാണ്.

കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 76.679 രൂപയും ഡീസല്‍ 71.565 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.042 രൂപയാണ് വില. ഡീസല്‍ ലിറ്ററിന് 72.947 രൂപയുമാണ് വില.

ഇന്ന് ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 62.32 ഡോളറാണ് വില. കഴിഞ്ഞ ദിവസങ്ങളിലും ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. സിഡംബര്‍ ആദ്യ ദിവസം പെട്രോളിന് 78.393 രൂപയും ഡീസലിന് 70.818 രൂപയുമായിരുന്നു വില.

Top