ഇന്ധന വിലയില്‍ വീണ്ടും ഇടിവ് ; പെട്രോളിന് 25 പൈസയും ഡീസലിന് 28 പൈസയും കുറഞ്ഞു

-petrol-diesel-

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ഇന്ന് വീണ്ടും നേരിയ കുറവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 28 പൈസയും കുറഞ്ഞു. ഇതോടെ ഈ മാസം പെട്രോളിന് 2.60 രൂപയും ഡീസലിന് 3.05 രൂപയും കുറഞ്ഞു.

ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 73.48 രൂപയും ഡീസലിന് 69.65 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 72.2 രൂപയും ഡീസലിന് 68.33 രൂപയുമാണ്. കോഴിക്കോട്ട് പെട്രോള്‍ വില 72.52രൂപയും ഡീസലിന് 68.65 രൂപയുമാണ്.

Top