കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രാളിന് ലിറ്ററിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതൊടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 34 പൈസയായി. ഡീസലിന് 91 രൂപ 77 പൈസയാണ് പുതുക്കിയ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 98 രൂപ 10 പൈസയായി. ഡീസലിന് 93 രൂപ 42 പൈസയാണ് ഇന്നത്തെ നിരക്ക്.
39 ദിവസത്തിനിടെ ഇരുപത്തിനാലാമത്തെ തവണയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ ജൂണ്‍ മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തിയഞ്ച് രൂപയ്ക്ക് അകത്തായിരുന്നു. രാജ്യമൊട്ടാകെ ഇന്ധനവിലയ്ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും വിലവര്‍ദ്ധന തുടരുകയാണ്.