ഇന്ധന ചോര്‍ച്ച: എയര്‍ ഏഷ്യ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി

ഹൈദരാബാദ്: ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജയ്പുരില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്ന എയര്‍ ഏഷ്യ വിമാനം രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. എയര്‍ ഏഷ്യയുടെ ഐ51543 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. 76 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പ്പെട്ടതോടെ ഒരു എഞ്ചിന്‍ മുന്‍കരുതല്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ഓഫാക്കിയ ശേഷമാണ് എയര്‍ബസ് എ320 ജറ്റ് ലാന്‍ഡ് ചെയ്തത്. വിഷയത്തെ കുറിച്ച് പൈലറ്റ് അറിയിച്ചതോടെ ഹൈദരാബാദ് വിമാനത്താവളത്തില്‍ മുഴുവന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.വിമാനം സുരക്ഷിതമായി ഇറങ്ങുന്നത് വരെ വിമാനത്താവളത്തിലെ മറ്റ് പ്രവര്‍ത്തനങ്ങളെല്ലാം താത്കാലികമായി നിര്‍ത്തിവച്ചു. സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം നടത്തുമെന്ന് അറിച്ചിട്ടുണ്ട്.

Top