ഇന്ധനവില മുന്നോട്ട്; പാചക വാതക സിലിണ്ടറുകള്‍ക്ക് കുത്തനെ വില കൂട്ടി

ന്യൂഡല്‍ഹി: ഇന്ധന വില മുന്നോട്ട്. ഇത്തവണ പാചക വാതക സിലിണ്ടറുകള്‍ക്കാണ് വില കുത്തനെ കൂട്ടിയത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 61 രൂപയും സബ്‌സിഡിയുള്ള സിലിണ്ടറിന് 2 രൂപ 94 പൈസയുമാണ് കൂടിയത്.

മാസാവസാനമുള്ള അവലോകന യോഗത്തിലാണ് വില കുത്തനെ കൂട്ടാനുള്ള തീരുമാനമുണ്ടായത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ വില വ്യത്യാസവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു.

Top