രാജ്യത്ത് ഫെബ്രുവരിയില്‍ ഇന്ധന ഉപഭോഗം കുറഞ്ഞതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വില കുത്തനെ ഉയര്‍ന്നതിനെ തുടന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ധന ഉപഭോഗം കുറഞ്ഞതായി റിപ്പോര്‍ട്ട്.സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ ഉപഭോഗമാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്.

17.21 ദശലക്ഷം ടണാണ് ഫെബ്രുവരിയില്‍ ഉണ്ടായ ഇന്ധനത്തിന്റെ ഉപഭോഗം.4.9 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ റിപ്പോര്‍ട്ടിലാണ് പെട്രോളിന്റെയും ഡീസലിന്റെയും ഉപഭോഗം കുറഞ്ഞുവെന്ന് പറയുന്നത്.

ഡീസലിന്റെ ഉപഭോഗം 8.55 ശതമാനം കുറഞ്ഞു. 6.55 ദശലക്ഷം ടണ്‍ ഡീസലാണ് വിറ്റഴിക്കപ്പെട്ടത്. 2.4 ദശലക്ഷം ടണ്‍ പെട്രോളും വിറ്റു. പെട്രോളിന്റെ വില്‍പ്പന 6.5 ശതമാനം കുറഞ്ഞു. നാഫ്തയുടെ വില്‍പ്പനയില്‍ മാറ്റമുണ്ടായില്ല. റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ബിറ്റുമിന്റെ വില്‍പ്പന 11 ശതമാനം കുറഞ്ഞു. എല്‍പിജി വില്‍പ്പന ഫെബ്രുവരിയില്‍ 7.6 ശതമാനം ഉയരുകയും ചെയ്തു.

 

Top