മോദിക്ക് ഫ്യൂവല്‍ ചലഞ്ച് വെല്ലുവിളി: ഇന്ധനവില കുറയ്ക്കാമോയെന്ന് രാഹുല്‍

modi-rahul

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വെല്ലുവിളി. കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തതുപോലെ ഫ്യൂവല്‍ ചലഞ്ച് ഏറ്റെടുക്കുമോയെന്നും രാഹുല്‍ ചോദിച്ചു.

ഇന്ധനവില കുറയ്ക്കുക, അല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തി മോദിയെക്കൊണ്ട് കോണ്‍ഗ്രസ് അത് ചെയ്യിപ്പിക്കും. മോദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Top