ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി മോഡലായ x5 ന്റെ ഫ്യുവല്‍ സെല്‍ മോഡലൊരുങ്ങുന്നു

ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. മോഡലായ x5ന്റെ ഫ്യുവല്‍ സെല്‍ വാഹനം അടുത്ത വര്‍ഷം നിരത്തുകളിലെത്തിക്കുന്നു. 2022ല്‍ ഈ വാഹനം നിരത്തുകളില്‍ എത്തിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനമാണ് ഇത്. കമ്പനിയുടെ  ഇ-ഡ്രൈവ്  യൂണിറ്റായ ഐ.എക്‌സ്.3യും ഐ ഹൈഡ്രജന്‍ നെക്സ്റ്റും സംയോജിപ്പിച്ചായിരിക്കും x5 ഫ്യുവല്‍ സെല്‍ മോഡല്‍ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഫ്യുവല്‍ സെല്ലിനൊപ്പം ഇലക്ട്രിക് കണ്‍വേര്‍ട്ടറും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. ഇത് ഇലക്ട്രിക്ക് പവര്‍ട്രെയിനിന്റെയും പീക്ക് പവര്‍ ബാറ്ററിയുടെയും വോള്‍ട്ടേജ് ക്രമീകരിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനുപുറമെ, ഫ്യുവല്‍ സെല്ലില്‍ നിന്നുള്ള ഊര്‍ജം കൊണ്ട് ഇതിലെ ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്.

ബി.എം.ഡബ്ല്യു ഐ ഹൈഡ്രജന്‍ നെക്സ്റ്റ് 125 കിലോവാട്ട് അല്ലെങ്കില്‍ 168 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍ റേഞ്ച് ഉറപ്പാക്കുന്നതിനായി ആറ് കിലോ ഹൈഡ്രജന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന 700 ബാര്‍ ടാങ്കും ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. നാല് മിനിറ്റിനുള്ളില്‍ ഇതില്‍ ഹൈഡ്രജന്‍ പൂര്‍ണമായും നിറക്കാന്‍ കഴിയും.

 

Top